തൊടുപുഴ ∙ തൊടുപുഴ മുതലക്കോടത്ത് പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ട രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടത്തിൽ പരുക്കേറ്റു.
തലക്കോടം ഗേൾസ് ഹൈ സ്‌കൂളിനു പിന്നിലുള്ള സാഞ്ചോ ഹോമിന്റെ കെട്ടിടമാണ് പൊളിക്കുന്നതിനിടയിൽ തകർന്നു വീണത്. തൊടുപുഴ അഗ്‌നിരക്ഷാ സേന എത്തിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴയിൽ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം







