തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. തൃശൂർ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ദേശീയ പാതയിൽ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകൾ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയപാത നിർമ്മാണ മേഖലയിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.







