കോഴിക്കോട്: തൂഫാന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും. ജനങ്ങളെ മുന്‍നിര്‍ത്തിയാകും രണ്ടാം ഘട്ടം. ബോധവത്കരണത്തിനാണ് മുൻതൂക്കം. കുടുംബശ്രീയും ഹരിതകർമ്മ സേനയും തൂഫാന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും.
എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി തൂഫാൻ സമിതി രൂപീകരിക്കും. വാര്‍ഡുകളിലാകും സമിതി രൂപീകരിക്കുക. തൂഫാൻ ഗ്രാമസഭകള്‍ ചേരും, തൂഫാന്‍ വാരിയേഴ്സിനെ കണ്ടെത്തും. ഗ്രാമങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം. 28ന് രണ്ടാം ഘട്ടം തുടക്കമാകും. അന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. വാർഡുകളിൽ ബീറ്റ് പൊലീസുകാരെ നിയമിക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മയക്കു മരുന്നാണ്. അമ്മ മാരുടെയും സഹോദരി മാരുടെയും പിന്തുണ തൂഫാന് ലഭിച്ചു. ആശുപത്രികളിൽ തൂഫാൻ കെയർ ആരംഭിക്കുന്നു. പുനരധിവാസവും ചികിത്സയും ആണ് തൂഫാൻ കെയർ. ലഹരി മാഫിയ കരുത്തുള്ളതാണ്. പോലീസിനെ മാഫിയ ആക്രമിക്കുന്നു. 1883 പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു.10070 ലഹരി കേസ് പോലീസ് രജിസ്റ്റർ ചെയ്തു. തദ്ദേശ വകുപ്പുമായി ചേർന്നു തൂഫാൻ സന്ദേശം ഞങ്ങളിൽ എത്തിക്കും. തൃത്താല പഞ്ചായത്ത്, അയൽക്കൂട്ടം എല്ലാം തൂഫാന്റെ ഭാഗമാകും. ഒന്നാം ഘട്ടം നിർത്താതെ ആണ് രണ്ടാം ഘട്ടം ശക്തമാക്കുക.









