പ്രഥമ ഐ.സി.സി വനിതാ ചാംപ്യന്‍സ്ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ മാറ്റുരക്കും. മുംബൈയിലും വഡോദരയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ ശ്രീലങ്കയായിരുന്നു ചാമ്പ്യന്‍സ് ട്രോഫിന് വേദിയായി തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഐ.സി.സി ബോര്‍ഡ് തീ രുമാനം അംഗീകരിച്ചതോടെയാണ് ഇന്ത്യയുടെ ആതിഥേയത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (സി.സി.ഐ)യും വഡോദരയിലെ വഡോ ദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയവും ടൂര്‍ണമെന്റ്റിന് 2026 ജൂലൈ ആറിലെ ഐ.സി.സി വനിതാ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമുകള്‍ യോഗ്യത നേടിയത്.
എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്’ സിസ്റ്റം അനുസരിച്ചായിരിക്കും മത്സരം നടക്കുക. ഓരോടീമും മറ്റെല്ലാ ടീമുകള്‍ക്കെതിരെയും കളിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഫെബ്രുവരി 28ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും. വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ സ്ഥിരതയുള്ള അന്താരാഷ്ട്രമത്സരക്രമം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സി പുതിയ ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.
അതേ സമയം ഐസിസി നിര്‍ദ്ദേശിച്ച ഭരണപരമായ പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഇന്ത്യയിലേക്ക് മാറ്റിയത്. ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷി ണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളെ ഐ.സി.സി പരിഗണിച്ച ശേഷമാണ് ഇന്ത്യയെ ആതിഥേയരായി ശുപാര്‍ശ ചെയ്തത്. ആദ്യ വനിത ചാമ്പ്യന്‍സ് ട്രോഫി സ്വന്തം നാട്ടില്‍ കളിക്കാന്‍ കഴിയുന്ന ആവേശത്തിലാണ് ഇന്ത്യന്‍ ഇന്ത്യന്‍ താരങ്ങള്‍.








