കഠ്‌മണ്ഡു ∙ നേപ്പാളിലെ പ്രളയത്തിനിടെ അടിയന്തര ഇടപെടലിലൂടെ സ്കൂളിലെ 1,643 കുട്ടികളെ രക്ഷയിലേക്കു നയിച്ച് ഹെഡ്‌മാസ്റ്റർ. ബുധനാഴ്ച രാവിലെ ത്രിശൂലി നദി കരകവിഞ്ഞൊഴുകാൻ തുടങ്ങുമ്പോഴാണ് ബത്താർ ടൗണിലെ ത്രിഭുവൻ ത്രിശൂലി സ്കൂളിലെ ഹെഡ്‌മാസ്റ്റർ രാജേന്ദ്ര ദഡാബിക്കു മുന്നറിയിപ്പു സന്ദേശം ലഭിച്ചത്.
ഇതോടെ, സ്കൂൾ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും കൂട്ടമണിയടിച്ച് വിളിച്ചുകൂട്ടി, ഉയരമുള്ള പ്രദേശത്തേക്കു കൊണ്ടുപോകുകയായിരുന്നു. മിനിറ്റുകൾക്കകം വെള്ളപ്പാച്ചിലിൽ 3 നിലയുള്ള സ്കൂൾ കെട്ടിടവും ഹോസ്റ്റലും ഒലിച്ചുപോയി.സ്കൂളിലേക്കു വന്നുകൊണ്ടിരുന്ന സ്കൂൾ ബസ് ഡ്രൈവർമാരെ വിളിച്ച് എല്ലാവരോടും മടങ്ങിപ്പോകാനും അദ്ദേഹം ഇതിനിടെ നിർദേശം നൽകിയിരുന്നു.









