വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം

 

തിരുവനന്തപുരം∙ വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. ഇയാൾ മുൻ സൈനികനാണ്. വീട്ടുകാരുമായി പിണങ്ങിപ്പോയതാണെന്നാണ് വിവരം.വെങ്ങാനൂർ ജംക്‌ഷനില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടമുണ്ടായത്. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്.