Headlines

‘സ്ത്രീകൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടില്ല’; സമസ്ത എ പി വിഭാഗത്തിനെതിരെ കെ കെ ശൈലജ

 

കണ്ണൂർ: സ്ത്രീവിരുദ്ധ സർക്കുലറിൽ സമസ്ത എ പി വിഭാഗത്തിനെതിരെ CPIM കേന്ദ്രകമ്മിറ്റി അംഗം K K ശൈലജ.സ്ത്രീകൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടില്ല. സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും കെ കെ ശൈലജ വിമർശിച്ചു.

 

 

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എം എൽ എമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്.

 

ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിംഗ് കളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല കെ കെ ശൈലജ വ്യക്തമാക്കി.

 

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറയുകയുണ്ടായി. പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അനുവദനീയമല്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി.