ശ്രീലങ്ക: കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഫോളോ ഓൺ ഒഴിവാക്കാൻ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ 503 റൺസ് പിന്തുടരുന്ന ലങ്ക മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ 8ന് 265 എന്ന നിലയിലാണ്. സോണൽ ദിനുഷ (85*) പസിന്ദു സൂര്യബന്ദാര(80) എന്നിവരുടെ അർധ സെഞ്ച്വറികൾ ആണ് ലങ്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 38 റണ്‍സ് കൂടി വേണം. സോനല്‍ ദിനുഷ (85), ലാഹിരു കുമാര (8) എന്നിവരാണ് ക്രീസില്‍. പസിന്ദു സൂര്യബന്ദാര (80) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺ എന്ന ദയനീയമായ നിലയിൽ മൂന്നാം ദിനം കളിയാരംഭിച്ച ശ്രീലങ്കയ്ക്കുവേണ്ടി ദിനുഷയ്ക്ക് പുറമെ പസിന്ധു സൂര്യഭണ്ഡാരയാണ് ചെറുത്തിനിൽക്കാൻ ശ്രമിച്ചത്. ഭണ്ഡാര 133 പന്തിൽ നിന്ന് 80 റൺസെടുത്തു. കമിന്ദു മെൻഡിസിനൊപ്പം 87 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി. മറ്റുള്ളവർക്കൊന്നും ഇന്ത്യൻ പേസ്-സ്പിൻ ആക്രമണങ്ങളെ ചെറുക്കാനായില്ല.
രണ്ടാം ദിനം ശ്രീലങ്കന്‍ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാന്‍ഷ് ജെയിനിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി. 171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.






