തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന് അനൂപ് ആന്റണി ചോദിച്ചു. യുഡിഎഫ് സർക്കാരിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. ലീഗിന് സ്വാധീനമുള്ള വിഷയങ്ങളിലും മേഖലകളിലും സർക്കാർ മുൻഗണന നൽകുന്നെന്നും അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു.
ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും നൽകിയില്ലെന്ന് അനൂപ് ആന്റണി പറഞ്ഞു. കനത്ത മഴയില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചെങ്കില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ദുരിത ബാധിതര്‍ക്ക് പണം ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്നാണ് അനൂപ് ആന്റണി വിവാദ പ്രസ്താവന നടത്തിയത്.






