Headlines

25 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 25–ാം തീയതി വരെയുള്ള മഴ സാധ്യത മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. വിവിധ ജില്ലകൾക്ക് മഞ്ഞ അലേർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞ (Yellow) അലർട്ട്

23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം