വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ചോദ്യങ്ങള്‍ തയാറാക്കിയത് കോണ്‍ഗ്രസ് സംഘടന അംഗമായ അധ്യാപിക ഉള്‍പ്പെടെ ഉള്ളവരാണെന്നും അധ്യാപകനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
കാസര്‍ഗോഡ് ജില്ലയിലെ മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച ബിജെപി പ്രവര്‍ത്തകര്‍ കുമ്പള ജിഎച്എസ്എസിലെ വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുഡിഎഫ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടായി. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരെ വിട്ടേക്കണം എന്ന് ആവശ്യപ്പെട്ട് എംഎല്‍ അശ്വിനിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്റ്റേഷനു മുന്നിലും കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഫ്രീഡം ക്വിസ് ചോദ്യ വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഇന്ന് പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പ്രാഥമിക നടപടിയാണെന്നും വ്യക്തിപരമായ ആശയങ്ങളും, രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി പറഞ്ഞു.







