Headlines

രാജ്യവിരുദ്ധ ഉള്ളടക്കം; പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം: സിജെപി സമരത്തിന് പിന്നാലെ 180 പേർ നിരീക്ഷണത്തിൽ

 

ന്യൂഡൽഹി ∙ കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനു പിന്നാലെ ഇൻഫ്ലുവൻസർമാരും യുട്യൂബർമാരും അടക്കം 180 പേരെ പൊലീസ് നിരീക്ഷിക്കുന്നതായി വിവരം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണു പലർക്കെതിരെയും നടപടിക്കൊരുങ്ങന്നത്. 3 ഡിജിറ്റൽ മാർക്കറ്റിങ് കമ്പനികൾക്കെതിരെയും അന്വേഷണം ഉണ്ടാകും. ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാജ്യവിരുദ്ധ ഉള്ളടക്കമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയതും പ്രചരിപ്പിച്ചതുമായ അക്കൗണ്ടുകളും നിരീക്ഷണത്തിലുണ്ട്.ഇതിനിടെ, സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി പരാതി നൽകി. കേന്ദ്ര ജിഎസ്‌ടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനുമാണു പരാതി നൽകിയത്. സിജെപിയുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി മാപ്പു പറയുമോ എന്ന ചോദ്യവുമായി ദിപ്കെ രംഗത്തുവന്നു.