ആലപ്പുഴ ∙ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിനു തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്.







