Headlines

കൃത്യമായ ആസൂത്രണം നടന്നു: തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ; അക്രമങ്ങൾ അന്വേഷിക്കാൻ 20 പൊലീസ് സംഘങ്ങൾ

 

സിജെപിയുടെ പാർലമെൻ്റ് മാർച്ചിനിടെയുണ്ടായ അക്രമങ്ങൾ അന്വേഷിക്കുന്നത് 20 പൊലീസ് സംഘങ്ങൾ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാനും അന്വേഷിക്കാനും മാത്രമായി പ്രത്യേക സംഘങ്ങൾ. ഇതുവരെ പത്ത് എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. ചാറ്റുകൾ, CCTV, മൊബൈൽ വിവരങ്ങൾ അന്വേഷണ പരിധിയിൽ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രണ്ട് വാട്സ്ആപ് ഗ്രൂപ്പുകൾ വിലക്കിയതായി പൊലീസ് അറിയിച്ചു.

 

 

നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. വിദ്യാർത്ഥികൾക്ക് ഗ്രൂപ്പുകൾ വഴി കൃത്യമായി നിർദ്ദേശം ലഭിച്ചിരുന്നു. 2000 ആളുകളെയാണ് ജന്തർ മന്ദറിൽ ഉൾക്കൊള്ളാൻ സാധിക്കുക. എന്നാൽ പാർലമെന്റ് മാർച്ച് നടന്ന തിങ്കളാഴ്ച 40000 മുതൽ 50000 വരെ ആളുകൾ എത്തിയിരുന്നതായാണ് അന്വേഷണസംഘം പറയുന്നത്.അതിനിടെ ഡൽഹിയിൽ പ്രതിഷേധത്തിന് എത്തിയ യുവതിയുടെ മുഖത്ത് അടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.

നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി സന്ദീപ് ലാംബ മാതൃസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. സന്ദീപ് ലാംബ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.