Headlines

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

 

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ എംപിയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ രോഷം സ്വാഭാവികം. ചോദ്യപേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനം. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ശശി തരൂർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കി. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആഴത്തിൽ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്ന് സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് തരൂർ വ്യക്തമാക്കി.

 

 

An Open Letter to the Jantar Mantar protestors:

 

My dear young friends,

 

I address you today not as a politician or an MP, but as someone deeply troubled by what is happening to your generation of young Indians.

 

This is personal for me. I was born to a middle-class family: my…

 

— Shashi Tharoor (@ShashiTharoor) July 15, 2026

രാജ്യത്തിന്റെ ദീർഘമായ പാതയിൽ ഇന്ത്യയ്ക്ക് സോനത്തിന്റെ ശബ്ദം ആവശ്യമാണ്. പാർലമെന്റ് സമ്മേളനത്തിൽ , വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കും. കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾ സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും ഈ വഞ്ചനയ്‌ക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തെ യുവാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു. രാഹുൽ ഗാന്ധിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിക്കാത്തതിൽ വിമർശനം ശക്തമായിരുന്നു.