തന്നെയും തന്നെ വിശ്വസിച്ച നൂറുകണക്കിന് നിഷേപകരെയും വഞ്ചിച്ച പോപ്പുലര്‍ കമ്പനി ഉടമകള്‍ക്കെതിരെ കമ്പനിയുടെ തുടക്കം മുതല്‍ മാനേജര്‍ ആയിരുന്ന സൂസന്‍ എബ്രഹാം പരാതിയുമായി രംഗത്ത്. എറണാകുളം നോര്‍ത്ത് പോലീസിലാണ് സൂസണ്‍ എബ്രഹാം പരാതി നല്‍കിയിരിക്കുന്നത്.
തന്നെ വിശ്വസിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ആയ നിഷേപകര്‍ ഏല്പിച്ച പതിനഞ്ചു കോടിയിലേറെ രൂപയും തന്റെ സ്വന്തം 36.53 ലക്ഷവും താന്‍ വിശ്വസിച്ച സ്ഥാപന ഉടമയും മക്കളും ചേര്‍ന്ന് വിശ്വാസവഞ്ചന നടത്തി തട്ടിയെടുത്തതിന്റെ കടുത്ത മനോവിഷമത്തില്‍ ആണ് 70 വയസുകാരിയായ സൂസന്‍ എബ്രഹാം. സ്വന്തം നിഷേപമായ 36.53 ലക്ഷം നഷ്ടപ്പെട്ടത് കൂടാതെ, സ്വന്തം സഹോദരിയുടെ മകനും ഭാര്യക്കും ഉടമ റോയി നേരിയിട്ടു നല്‍കിയ 13 ലക്ഷത്തിന്റെ വണ്ടി ചെക്കിനെതിരെയും പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണവര്‍.
ശരിയായ അന്ന്വേഷണം നടക്കാത്ത പക്ഷം അടുത്ത ദിവസം തന്നെ ഹൈകോടതി അഭിഭാഷകന്‍ ജോബി സിറിയക്ക് മുഖേന കോടതിയില്‍ ക്രിമിനലായും സിവിലായും പ്രായം വകവെക്കാതെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണവര്‍.