Headlines

ക്ലാസിലിരുന്ന് മദ്യപാനം; സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ, സംഭവം ഉത്തർപ്രദേശിൽ

 

ഉത്തർപ്രദേശിൽ ക്ലാസിലിരുന്ന് മദ്യപാനം. സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ. മഹോബ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. മദ്യപാനത്തിനൊപ്പം ക്ലാസ്സ്‌ റൂമിൽ പാട്ട് വെച്ച് കിടക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയി.

 

 

ഈ അധ്യാപകനെതിരെ ഇതിനുമുമ്പും പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനാധ്യാപകനായ ഇയാള്‍ മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും മാത്രം ധരിച്ച് ഇദ്ദേഹം സ്കൂൾ സ്കൂൾ ക്യാമ്പസിലൂടെ നടക്കാറുണ്ടെന്നും പരാതിയുണ്ട്.

 

ആളൊഴിഞ്ഞ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ബെഞ്ചിൽ കിടക്കുന്ന പ്രധാനാധ്യാപകൻ്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് മോശം പെരുമാറ്റത്തിൻ്റെ രീതി വെളിപ്പെട്ടത്.അധ്യാപകൻ കുട്ടികൾക്ക് മുന്നിൽ അസഭ്യം പറയുക പതിവാണെന്ന് പ്രദേശവാസി പറഞ്ഞു.

 

രാത്രി വൈകിയും സാമൂഹിക വിരുദ്ധർ ഉൾപ്പെട്ട മദ്യപാന വേദിയായി സ്കൂൾ പരിസരം മാറിയെന്ന് അദ്ദേഹം ആരോപിച്ചു.ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് അസിസ്റ്റൻ്റ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അശ്വിനി യാദവ് സ്ഥലത്ത് അന്വേഷണം നടത്തി.

 

മദ്യപാനവും ആക്ഷേപകരമായ വസ്ത്രധാരണവും സംബന്ധിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.