Headlines

തലച്ചോറില്‍ രക്തം കട്ടപിടിച്ചു, തലയ്ക്ക് ഗുരുതരക്ഷതം, നെഞ്ചിലും ചതവ്; സാവരിയയുടെ ജീവനെടുത്ത ആയുധം എന്ത്?

  ആലപ്പുഴ ∙ തലയ്ക്കേറ്റ ഗുരുതര ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമാണു മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണകാരണമെന്ന് ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീപോസ്റ്റ്മോർട്ടവും ഇക്കാര്യം ശരിവയ്ക്കുന്നതായാണു സൂചന. സാവരിയയുടെ തലയിൽ രണ്ടിടത്തു മുറിവേറ്റിരുന്നു. കൂടാതെ ശരീരത്തിലുടനീളം ചതവുകളുണ്ടായിരുന്നു.മരണവിവരമറിഞ്ഞ് മോർച്ചറിയിലെത്തിയ മാതൃസഹോദരീ ഭർത്താവ് ജനീഷ് നെഞ്ചു തകർന്നുപോകുന്ന കാഴ്ചയാണു കണ്ടതെന്നു ബന്ധുക്കൾ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ തലയ്ക്കടിച്ചതു മരണകാരണമായെന്നാണ് അതുവരെ കരുതിയിരുന്നത്. എന്നാൽ സാവരിയയുടെ ശരീരമാസകലം ചതഞ്ഞു…

Read More

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

  ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. (Merino puts Spain into World Cup semi-finals )     തിരക്കഥയില്‍ മാറ്റമില്ല. പാസുകളുടെ പെരുമഴ തീര്‍ത്താണ് സ്‌പെയിന്‍ കളം നിറഞ്ഞത്. മത്സരത്തിലുടനീളം തൊണ്ണൂറ്റിയൊന്ന് ശതമാനം കൃത്യതയോടെ സ്പാനിഷ് നിര കൈമാറിയത് 663 പാസുകളായിരുന്നു. പരുക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ഫാബിയാന്‍ റൂയിസിലൂടെ…

Read More

വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തി; കൂടാളിയിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

  കണ്ണൂർ∙ മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ അലവിൽ സ്വദേശിയും നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നു വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഡ്രൈവർ ഉറങ്ങി…

Read More

വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ ലൈവ് പ്രദർശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

  ചെന്നൈ ∙ വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയതിന് കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ്.മല്ലികയ്ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കിയതായി വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും…

Read More