Headlines

വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും, മുഖ്യമന്ത്രി

 

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും.മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ട്.

 

 

പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും. അപകട സാദ്ധ്യതകൾ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

 

PSC യിൽ ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. അഭിമുഖ പരീക്ഷയിൽ, എഴുത്ത് പരീക്ഷയിലെ മാർക്ക് അറിഞ്ഞു കൊണ്ടുള്ള ഇടപെടൽ നടന്നിട്ടുണ്ട്.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുകൊണ്ട് മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി. ഓഹരി കൈമാറ്റം നടന്നു എന്ന് റിപ്പോർട്ട് ചെയ്തു

എന്നാൽ ഓഹരി കൈമാറ്റം നടന്നിട്ടില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.