Headlines

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

 

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ. ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ എഴുതി. നാല് ദിവസമായി 88 മണിക്കൂർ നീണ്ട യുദ്ധത്തിൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരസ്യപ്പെടുത്തിയത്.

 

 

സുബേദാർ മേജർ പവൻ കുമാർ(ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീൽഡ് റെജിമെന്റ്), ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്(851 ലൈറ്റ് റെജിമെന്റ്), ഹവിൽദാർ സുനിൽ കുമാർ സിങ്‌ (237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി), സാർജന്റ് സുരേന്ദ്ര കുമാർ(39 വിങ്‌) എന്നിവരാണ് വീരമൃത്യു വരിച്ചത്.2025 മെയ് 7 ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു. 2025 ഏപ്രിൽ 22നാണ് ഭീകരർ പഹൽഗാമിൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ പൗരന്മാരെയാണ് ഭീകരർ വധിച്ചത്. പുരുഷൻമാരെ മാറ്റി നിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കിൽ വെടിയുതിർത്തു. മലയാളിയായ രാമചന്ദ്രൻ അടക്കമുള്ള 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായിരുന്നു.