ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം

  ഫുട്‌ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തി ഇക്വഡോര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്നാണ് ഇക്വഡോറിന്റെ അട്ടിമറി. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ ആറ് പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായി നോക്കൌട്ടിന് യോഗ്യനേടി. ( germany vs ecuador fifa world cup 2026)     മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ലീറോയ് സാനെയിലൂടെ ജര്‍മനി ലീഡ് എടുത്തു. ഏറെ വൈകാതെ നില്‍സണ്‍ ആംഗുലോയയിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. 77ആം…

Read More

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചതിനാല്‍ യുവതിക്ക് അണുബാധ; ഡോക്ടറോട് വിശദീകരണം തേടി ഡിഎംഒ

  തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ ഇടപെട്ട് ഡിഎംഒ. ആരോപണ വിധേയയായ ഡോക്ടര്‍ രേണുകയോട് ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടു.വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ശിശുക്ഷേമ വകുപ്പ് നെയ്യാറ്റിന്‍കര ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി.അതേസമയം അണുബാധയെ തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരാതിക്കാരി സജിതയെ ഡിസ്ചാര്‍ജ് ചെയ്തു.രണ്ടാഴ്ച കഴിഞ്ഞുള്ള സ്‌കാനിങ്ങിനു ശേഷം ആയിരിക്കും ശസ്ത്രക്രിയ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. (dmo seeks explanation from doctor…

Read More

സിജോ എവിടെ? വീണ്ടും ചോദ്യം ഉയരുന്നു; പൊലീസ് അന്വേഷണം തുടരാൻ തീരുമാനം

  നാദാപുരം ∙ കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം അല്ലെന്ന് വ്യക്തമായിരിക്കെ വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാനം വീണ്ടും ചോദ്യമായി അവശേഷിക്കുന്നു. 2014ൽ ആണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. കല്ലറയിൽ കണ്ടെത്തിയ മൃതദേഹം സിജോയുടേതായിരിക്കാം എന്ന വിശ്വാസമായിരുന്നു സിജോയുടെ കുടുംബത്തിന്. സിജോയുടെ…

Read More

ഖത്തർ എൽഎൻജി പ്ലാന്റ് സ്ഫോടനം: മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  കോഴിക്കോട് ∙ ഖത്തറിലെ റാസ് ലഫാന്‍ എൽഎൻജി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ അര്‍ജുന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.അഞ്ചു മണിയോടെ തൂണേരിയിലെ വീട്ടിലെത്തിക്കും. സംസ്കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ.നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 12 ഇന്ത്യക്കാരും ഒരു…

Read More

നിയന്ത്രണംവിട്ട കാറിടിച്ചു; റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന സ്ത്രീ മരിച്ചു

  വടകര ∙ ദേശീയ പാതയിൽ മൂരാട് വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡ് മുറിച്ചു കടക്കാനായി കാത്തുനിന്ന സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വടകര കോട്ടക്കുന്ന് താനത്ത് മീത്തൽ പരേതനായ ബാലന്റെ മകൾ മോളി (56) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകട.മൂരാട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ മോളിയെ ഇടിച്ച ശേഷം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. കാർ യാത്രികരായ കണ്ണൂർ തെക്കേപാനൂർ സ്വദേശികളായ ഷാഹിൽ(18), അസിം(18), ബിലാൽ(17)…

Read More

കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി; കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലൂവെന്ന് സിയയുടെ അമ്മ

  പുണെ∙ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂവെന്ന്, കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ. പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (26) കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’–സിയയുടെ മാതാവ് പറഞ്ഞു. തെറ്റു ചെയ്തത്…

Read More