Headlines

സ്വര്‍ണവില കുത്തനെ താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ അറിയാം

 

സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വില കുത്തനെ ഇടിഞ്ഞു. ഇന്നലെ രണ്ട് തവണയായി വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയും കുറഞ്ഞു. വെള്ളിവിലയിലും ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. (gold rate falls in kerala june 23)

 

 

ഒരു ഗ്രാം സ്വര്‍ണത്തിന് 13,375 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,07,000 രൂപയും നല്‍കേണ്ടതായി വരും. വെള്ളി ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വില.ഇറാന്‍-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില കുറയുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. സ്വര്‍ണം പവന് ഇന്നലെ 1080 രൂപ കൂടിയപ്പോഴാണ് ഇന്ന് 1520 രൂപ കുറഞ്ഞിരിക്കുന്നത്. യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ച് നിലനില്‍ക്കുന്നത് ഉള്‍പ്പെടെയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.