Headlines

തന്റെ സമ്മതമില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; ദൃശ്യം 3യിലെ ‘ജോര്‍ജ് കുട്ടിയുടെ’ വാഹന നമ്പരിനെതിരേ ഇടുക്കി സ്വദേശി

 

മലയാള ചിത്രം ദൃശ്യം മൂന്നിനെതിരെ പരാതി. സിനിമയില്‍ നായക കഥാപാത്രം ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജം എന്നാണ് ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി ആര്‍.ഡി. രാജീവ് മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

 

 

കുഞ്ചിത്തണ്ണി സ്വദേശി ആര്‍ ഡി രാജീവിന്റെ മഹീന്ദ്ര സ്‌കോര്‍പിയോ വാഹനത്തിന്റെ നമ്പര്‍ kl 69 ഡി 27 72 എന്നതാണ്. ഇതേ നമ്പര്‍ തന്നെയാണ് ദൃശ്യം മൂന്നില്‍ നായകനായ ജോര്‍ജുകുട്ടി എന്ന കഥാപാത്രം ഉപയോഗിക്കുന്ന എംജി ഹെക്ടറിനും. തന്റെ അറിവോ സമ്മതമോ കൂടാതെ സിനിമയില്‍ വ്യാജമായി നമ്പര്‍ ഉപയോഗിച്ചു എന്നാണ് രാജീവിന്റെ പരാതി.

 

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വാഹന നമ്പര്‍ ഉള്‍പ്പെടുത്തിയ രംഗങ്ങള്‍ സിനിമയില്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.