ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അല്‍ ഫഹല്‍ ടെര്‍മിനലില്‍ ഡ്രോണ്‍ ആക്രമണം. കടലിലെ സിംഗിള്‍ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം. ഈ കേന്ദ്രത്തില്‍ നിന്നുള്ള എണ്ണ ലോഡിങ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. (Oman suspends oil loading at Mina al Fahal terminal after drone attack)
കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിലും ഇറാന്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഈ ആക്രമണത്തിന് പിന്നിലും ഇറാന്‍ തന്നെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണം എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധികള്‍ ആരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ഒമാന്‍ ഉള്‍ക്കടലില്‍, പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്തായാണ് രാജ്യത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അല്‍ ഫഹല്‍ ടെര്‍മിനലുള്ളത്. ഇറാന്‍-അമരിക്കന്‍ സമാധാന ചര്‍ച്ചകളില്‍ സജീവമായ നയതന്ത്ര ഇടപെടലുകള്‍ നടത്തുന്ന രാജ്യമാണ് ഒമാന്‍. ഒമാനെതിരായ ആക്രമണങ്ങള്‍ സമാധാന ചര്‍ച്ചകളെ തന്നെ ഏറെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.








