ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ടിക്ടോക്ക് ലൈവിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി മലയാളിയാണെന്ന് സംശയം. സംഭവത്തില്‍ ഷാര്‍ഷ പൊലീസ് അന്വേഷണം ആരംഭിച്ചു.
മിനിഞ്ഞാന്ന് രാത്രി ടിക്‌ടോക്ക് ലൈവിനിടെ തന്നെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. കണക്കുകള്‍ നേര്‍ക്കുനേര്‍ തീര്‍ക്കാമെന്ന രീതിയില്‍ പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. പിന്നാലെയുണ്ടായ കത്തിക്കുത്തിലാണ് ഇസ്മായില്‍ കൊല്ലപ്പെട്ടത്.






