Headlines

‘UDF നേതാക്കളെ പുലഭ്യം പറഞ്ഞയാളെ കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല’; മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് ലീഗ്

 

മന്ത്രി ബിന്ദു കൃഷ്ണ എസ്എൻ‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിർ. യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

 

 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.സികെ ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

ക്ഷീര ദിന ആശംസയിൽ രക്ഷപ്പെടാമെന്ന് കരുതരുത്, യു.ഡി.എഫിനെയും അതിന്റെ നേതാക്കളെയും പുലഭ്യം പറഞ്ഞു നടന്ന വർഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്കളങ്കവുമായി കാണാൻ കഴിയില്ല, ഭരണം വെറുതെ കിട്ടിയതല്ല, ഒരുപാട് മനുഷ്യരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണെന്ന് ഓർമയുണ്ടാവണം, ശരി കാണാം.