Headlines

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചു? നിര്‍ണായക തീരുമാനങ്ങള്‍ തന്നെ അറിയിക്കുന്നില്ലെന്ന് കാട്ടി രാജിക്കത്ത് നല്‍കിയതായി സൂചന

  പശ്ചിമേഷ്യയില്‍ സമാധന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്നും തന്റെ സര്‍ക്കാരിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജികത്ത് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ഓഫീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര ഭിന്നതകളെ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. (Did Iran’s President Masoud Pezeshkian Resign)     ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചോദ്യം ചെയ്യാത്ത ആധിപത്യത്തിലും അവര്‍…

Read More

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍, റസ്റ്ററന്റ് പൂട്ടി

  ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്ററന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍.   ബുഡിഗെരെ ക്രോസിനടുത്തുള്ള ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം. തുടര്‍ന്ന് റസ്റ്ററന്റ് അടച്ചുപൂട്ടി.മലയാളികളായ ജിജു, ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. ഏകദേശം 18 മാസമായി ഈ റസ്റ്ററന്റ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. മട്ടണ്‍ മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കൂട്ടം ഉപഭോക്താക്കള്‍ക്കാണ് വിളമ്പിയത് മട്ടണ്‍ അല്ലെന്ന് സംശയം തോന്നിയത്. തുടര്‍ന്നാണ്…

Read More

മഴ മുന്നറിയിപ്പുണ്ടേ, കുട എടുക്കാന്‍ മറക്കേണ്ട; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച (02-06-2026) പത്ത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. ബുധനാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

Read More

ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. (kerala hc will consider cmrl appeal against ed)നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍…

Read More

കളിച്ചും രസിച്ചും സ്‌കൂളിലേക്ക്; മറ്റൊരു അധ്യയന വർഷത്തിന് തുടക്കം, 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

  തിരുവനന്തപുരം: രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിക്കും.വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളില്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയുമെടുക്കും. പട്ടം സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ…

Read More