Headlines

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

 

കാസർഗോഡ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. ഭാര്യാവീട്ടുകാർ നൽകിയ സ്വർണം കൈക്കലാക്കാൻ ഭർത്താവ് മർദിച്ചെന്ന് കുടുംബം. ആസിഡ് കുടിച്ച് പിടഞ്ഞപ്പോഴും ആശുപത്രിയിൽ എത്തിക്കാനും തയ്യാറായില്ല. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് ഫാത്തിമത്ത് ഇരയായി. ഇന്നലെ വൈകുന്നേരത്തോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി വീട്ടുകാര്‍ ഭര്‍തൃ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിച്ചു. തുടര്‍ന്ന് യുവതി ആസിഡ് കുടിക്കുകയായിരുന്നു.