കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91 സീറ്റുകൾ നേടി മുന്നിലാണ്, എൽഡിഎഫ് 44, എൻഡിഎ 5 എന്നാണ് ലീഡ് നില.
എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ കെ എൻ ബാലഗോപാൽ എന്നീ മന്ത്രിമാരാണ് പിന്നിൽ.കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ. ധർമ്മടത്ത് പിണറായി പിന്നിലായി.
താനൂരിൽ പി.കെ നവാസ് 1600 വോട്ടുകൾക്ക് മുന്നിൽ. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്. .
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.







