Headlines

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ

കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91 സീറ്റുകൾ നേടി മുന്നിലാണ്, എൽഡിഎഫ് 44, എൻഡിഎ 5 എന്നാണ് ലീഡ് നില. എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി,…

Read More

വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ച് ആരാധകൻ. ചോതി നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ മറ്റൊരാളും വിഷ്ണുപൂജ വഴിപാട് നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്. 250 രൂപയാണ് വഴിപാട്…

Read More

ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചാണ്ടി ഉമ്മൻ

പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ പ്രധാനമാണ്….

Read More

‘BJP കാര്യമായി വോട്ട് പിടിക്കില്ല: ഷോൺ പിടിക്കുന്ന ഓരോ വോട്ടും LDF ന് നഷ്ടം’; മാണി സി കാപ്പൻ

പാലായിൽ വിജയപ്രതീക്ഷയിൽ മാണി സി കാപ്പൻ. ബിജെപി കാര്യമായിട്ട് വോട്ട് പിടിക്കില്ലെന്നെന്നും ഷോൺ ജോർജ് പിടിക്കുന്ന ഓരോ വോട്ടും എൽഡിഎഫിന് നഷ്ടമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ വോട്ടായിരിക്കും ഷോൺ പിടിക്കുകയെന്ന് അദേഹം പറഞ്ഞു. ലഭിച്ചിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.അതേസമയം എൽഡിഎഫ് ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്….

Read More

‘തുടർഭരണം ഉറപ്പ്: ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല’; ടി പി രാമകൃഷ്ണൻ

തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി. എൽഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാൻ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത് പ്രകടമാണ്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സമാനകൾ ഇല്ലാത്ത നേട്ടങ്ങൾ ജനം അനുഭവിച്ചിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളാണ് എൽഡിഎഫ് ഭരണത്തിന് അനുകൂല നിലപാട്…

Read More