Headlines

നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം സംഘപരിവാർ നീക്കത്തിൻ്റെ ഭാഗം, ഇതിനെ കേരളം എതിർത്ത് തോൽപ്പിക്കും, DYFI ശക്തമായ പ്രതിഷേധിക്കുന്നു’; വി വസീഫ്

നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം സംഘപരിവാർ നീക്കത്തിൻ്റെ ഭാഗമെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നാനാ ജാതി മതസ്ഥർ ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവ പരിപാടിയിലെ ക്രിസ്‌ത്രീയ ഭക്തിഗാനാലാപനത്തിനെതിരെ കെപി ശശികല അടക്കമുള്ള സംഘപരിവാറിന്റെ വർഗീയ വിഷപ്പാമ്പുകൾ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുവാൻ വേണ്ടി ബോധപൂർവ്വമായ പ്രചരണം നടത്തുകയാണെന്നും വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരം ഉത്സവപ്പറമ്പുകളിൽ നടന്ന നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളും മറ്റു കലാപരിപാടികളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയ കേരളത്തിൻ്റെ മതേതര മനസ്സിനെ മുറിപ്പെടുത്താൻ ഒരു വർഗീയ ശക്തികളെയും അനുവദിക്കില്ല.നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം നാടിൻ്റെ ഐക്യവും മതനിരപേക്ഷതയും തകർക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ഭാഗമാണ്. ഇതിനെ കേരളം എതിർത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചത്

ഉത്സവ പരിപാടിയിൽ
ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ തുടർന്ന് സംഘപരിവാർ നേതൃത്വത്തിൽ നന്ദഗോവിന്ദം ഭജൻസിനെതിരായി നടക്കുന്ന വിദ്വേഷ പ്രചരണം അപലപനീയമാണ്.
നാനാ ജാതി മതസ്ഥർ ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവ പരിപാടിയിലെ ക്രിസ്‌ത്രീയ ഭക്തിഗാനാലാപനത്തിനെതിരെ
കെപി ശശികല അടക്കമുള്ള സംഘപരിവാറിന്റെ വർഗീയ വിഷപ്പാമ്പുകൾ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുവാൻ വേണ്ടി ബോധപൂർവ്വമായ പ്രചരണം നടത്തുകയാണ്.
ക്ഷേത്ര കമ്മിറ്റി അടക്കം ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.
കലയ്ക്കും സംഗീതത്തിനും ജാതിയും മതവും നിശ്ചയിക്കുന്ന സംഘപരിവാർ നീക്കം പ്രതിരോധിക്കണം.
ഇത്തരം ഉത്സവപ്പറമ്പുകളിൽ നടന്ന നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളും മറ്റു കലാപരിപാടികളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്.
ശ്രീനാരായണഗുരുവും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയ കേരളത്തിൻ്റെ മതേതര മനസ്സിനെ മുറിപ്പെടുത്താൻ ഒരു വർഗീയ ശക്തികളെയും അനുവദിക്കില്ല.
എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ക്ഷേത്രപരിപാടിയെയും ആ ദേശത്തെയും മുറിപ്പെടുത്താനും വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ആ നാട് ഒറ്റക്കെട്ടായി നേരിട്ടു എന്നതാണ് കേരളത്തിൻ്റെ യഥാർത്ഥ കഥ.
നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം നാടിൻ്റെ ഐക്യവും മതനിരപേക്ഷതയും തകർക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ഭാഗമാണ്.
ഇതിനെ കേരളം എതിർത്തു തോൽപ്പിക്കും.
നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷം പ്രചരണത്തിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.