കരിമ്പാലം: നവീകരിച്ച ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലാതല മദ്ഹ് ഗാന മത്സരവും ഖവാലി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി കരിമ്പാലത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.






