ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്
ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ ഇറാന്റെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും, പാലങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചര്‍ച്ച ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന് ഇത് അവസാന അവസരമാണെന്നും വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ ഇറാന്റെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും, പാലങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനോട് ഇനി നന്നായി…
