പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വയനാട്ടിൽ വീട് വച്ചു നൽകും എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സിപിഐഎം-ബിജെപി ഡീൽ ആരോപണമാണ് പ്രധാനചർച്ചയായതെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ വിഷയങ്ങൾ മാറുകയാണ്. സിപിഐഎം-എസ്ഡിപിഐ സഹകരണമെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.ത്രികോണ പോരാട്ടം ശക്തമായ തിരുവനന്തപുരം നേമത്ത് എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വി ശിവൻകുട്ടിയെ പിന്തുണയ്ക്കുന്നത് ബിജെപിയെ തോൽപ്പിക്കാനെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുൽ ലത്തീഫ്.എസ്ഡിപിഐ പിന്തുണ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയും വ്യക്തമാക്കി. പിണറായി സർക്കാർ പരാജയമാണെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ .
‘വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു; CPIM-SDPI ഡീൽ എന്നത് കള്ള പ്രചരണം’; എം വി ഗോവിന്ദൻ







