സിപിഐഎം വിട്ട നാല് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് യുഡിഎഫ് പിന്തുണ. ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.കെ ശശി (ഒറ്റപ്പാലം), ടി.കെ ഗോവിന്ദന്‍ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍) എന്നിവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.
തീരുമാനം നീണ്ടുപോയ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം സെന്‍ട്രല്‍, താനൂര്‍, വളളിക്കുന്ന്
കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര നടന്‍ സുധീര്‍ കരമനയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.മങ്കടയിലെ സ്ഥാനാര്‍ഥിയാരാണ് എന്നതില്‍ എല്‍ഡിഎഫ് ഇനിയും വ്യക്തത വരുത്തിയിട്ടില്ല.അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തത് മൂലം പ്രഖ്യാപനം നീണ്ടുപോയ മണ്ഡലങ്ങളാണിത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്
നല്‍കിയ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയപ്പോള്‍ സിപിഐഎം ഇടപെട്ടാണ് നടന്‍ സുധീര്‍ കരമനയെ ഇടത് സ്വതന്ത്രനായി നിശ്ചയിച്ചത്. ജന്മനാട്ടില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് സുധീര്‍ കരമന പ്രതികരിച്ചു.
ഐഎന്‍എല്ലിന് നീക്കിവെച്ച കാസര്‍കോട് മണ്ഡലത്തിലാണ് സിപിഐഎം നേതാവായ ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. ഐഎന്‍എല്‍ വിമത വിഭാഗത്തിന് നല്‍കിയ വളളിക്കുന്നിലും സിപിഐഎം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി എന്ന നിലയിലാണ് സിപി മുഹമ്മദ് കടന്നു വന്നത്. മന്ത്രി വി. അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയപ്പോള്‍ ഒഴിവുവന്നതിനെ തുടര്‍ന്നാണ് താനൂരില്‍ മൊഹമ്മദ് സമീറിനെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത സമീര്‍ പ്രവാസി വ്യവസായിയാണ്. മങ്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ലീഗ്
വിമതല്‍ കുന്നത്ത് മുഹമ്മദിനെ മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നീളുകയാണ്. സിപിഐഎം നേരത്തെ
പ്രഖ്യാപിച്ച എംപി അലവിയും ലീഗ് വിമതനായ കുന്നത്ത് മുഹമ്മദും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്.








