കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ടി.കെ. ഗോവിന്ദന്‍ ഒരു ‘വര്‍ഗവഞ്ചകന്‍’ആണെന്നുംഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നുംഎം.വി. ജയരാജന്‍പറഞ്ഞു.
എത്രയോ തവണ സംസാരിച്ചു. പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇപി ജയരാജന്റെ വീട്ടില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചിട്ട് പോലും അവിടെ നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രസ് ക്ലബ്ബ് ബുക്ക് ചെയ്ത് വാര്‍ത്താ സമ്മേളനം നടത്താനുള്ള തീരുമാനമെടുത്തത് പാര്‍ട്ടിയെ വഞ്ചിക്കാനായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായിരിന്നു. യുഡിഎഫിന്റെ പിന്തുണ തേടാനായിരുന്നു – അദ്ദേഹം പറഞ്ഞു.ശൈലജ ടീച്ചറെയടക്കം പേരാവൂരില്‍ മത്സരിപ്പിച്ച് ഒതുക്കിയതാണെന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എന്നെ മത്സരിപ്പിച്ച് ഒതുക്കിയതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അങ്ങനെയല്ല. ഞാന്‍ രണ്ട് തവണ എംഎല്‍എയായിട്ടുണ്ട്. കണ്ണൂര്‍ അംസംബ്ലി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ എന്നെ മത്സരിപ്പിച്ചിട്ടുണ്ട്. അത് ഒതുക്കലാണെന്ന് ഞാന്‍ കരുതുന്നില്ല – അദ്ദേഹം പറഞ്ഞു.
മത്സര രംഗത്തേക്ക് വരുന്നതിന് വേണ്ടി ടികെ ഗോവിന്ദന്‍ പറയുന്ന പല വാദങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍. എ ഫണ്ട് വിനിയോഗിക്കുന്നതിലും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ചെലവും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.







