പാലക്കാട് LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉറപ്പിച്ച് NMR റസാഖ്. കയ്യെത്തും ദൂരത്തുള്ള MLA ആയിരിക്കും താനെന്ന് റസാഖ് പറഞ്ഞു. പാലക്കാട് LDF നു കൂടി വളക്കൂറുള്ള മണ്ണാണ്. പാർട്ടി നിർദേശത്തിന് അനുസരിച്ചു പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായിയെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്‍എംആര്‍ റസാഖിന്റെ പേരാണ് പരിഗണനയിലുള്ളത്. ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് റസാഖ്.
റസാഖുമായി സിപിഐഎം ജില്ലാ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. റസാഖ് സമ്മതം അറിയിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പാലക്കാട് കഴിഞ്ഞ തവണ പി സരിനാണ് സിപിഎമ്മിനായി മത്സരിച്ചത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിത്വത്തിനായി സരിനെ പരിഗണിച്ചിരുന്നില്ല.







