Headlines

ആര്‍ജെഡി ഇടതുമുന്നണി വിടില്ല; എല്‍ഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; ശ്രേയാംസ് കുമാര്‍

ആര്‍ജെഡി ഇടതുമുന്നണി വിടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ ട്വന്റിഫോറിനോട്. എല്‍ഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.ഈ തമാശ തുടങ്ങിയിട്ട് കുറേ കാലമായില്ലേ. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കഴിഞ്ഞപ്പോഴേ ഞാന്‍ വ്യക്തമാക്കിയതാണ് അങ്ങനെയൊരു ചര്‍ച്ച ഇല്ല എന്നത്. പിന്നെ എവിടെ നിന്നാണ് ഇത് വരുന്നത് എന്നത് എനിക്ക് അറിയില്ല. മുന്നണി വിടുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇടത് മുന്നണിയില്‍ തന്നെ തുടരും – ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അതേസമയം, 13 സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് എം. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകളുടെ കാര്യത്തില്‍ എല്‍ഡിഎഫ് ഉറപ്പ് നല്‍കി. എന്നാല്‍, ഒരു സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആയില്ല. കുറ്റ്യാടി നല്‍കിയില്ലെങ്കില്‍ മറ്റൊരു സീറ്റ് നല്‍കണം എന്ന് എല്‍ ഡി എഫില്‍ ആവശ്യപ്പെട്ടു. പാലായില്‍ ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് തീരുമാനം. മറ്റ് സീറ്റുകളുടെ കാര്യം 13 സീറ്റ് എന്നതില്‍ തീരുമാനമായതിന് ശേഷമായിരിക്കും.