മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷഭരിതം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം. എണ്ണക്കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്. ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കിലെ കുംസാറില്‍ നിന്ന് അപകട സന്ദേശം ലഭിച്ചു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിനാണ് അപകട സന്ദേശം ലഭിച്ചത്. ഒമാനിലെ കുംസാര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ വടക്ക് ഭാഗത്തു നിന്നാണ് സന്ദേശം ലഭിച്ചത്.ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അസംസ്‌കൃത എണ്ണ, എല്‍എന്‍ജി കപ്പലുകള്‍ ഉള്‍പ്പെടെ 150 ചരക്കുകപ്പലുകളെങ്കിലും ഹോര്‍മുസിലേക്ക് കടക്കാതെ നങ്കൂരമിട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നീക്കം സജീവമായി നടക്കുന്നുവെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അതേസമയം, ദുബൈയിലും ബഹ്‌റൈനിലും വീണ്ടും ആക്രമണങ്ങളുണ്ടായി. ഇറാനിലെ തബ്രിസ് വിമാനത്താവളത്തില്‍ രണ്ട് യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. മനാമയിലെ ഹോട്ടലുകളില്‍ നിന്ന് ഉടന്‍ വിട്ടുപോകണമെന്ന് പൗരന്മാരോട് ബഹ്റൈനിലെ അമേരിക്കന്‍ എംബസി ആവശ്യപ്പെട്ടു. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ പൗരന്മാര്‍ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് യുകെ നിര്‍ദേശം നല്‍കി.
യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മനാമയിലെ ഹോട്ടലുകളില്‍ നിന്ന് ഉടന്‍ വിട്ടുപോകണമെന്ന് പൗരന്മാരോട് ബഹ്റൈനിലെ അമേരിക്കന്‍ എംബസി ആവശ്യപ്പെട്ടു. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ പൗരന്മാര്‍ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് യുകെ നിര്‍ദേശം നല്‍കി.







