Headlines

‘മത്സരിക്കാനില്ല; സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് അറിയിച്ചിട്ടില്ല’; പിസി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്. കേരള കോൺഗ്രസിന് 10 സീറ്റിൽ കുറയരുത്. കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറൽ വേണമെങ്കിൽ ആവാം. എന്നാൽ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ്.കേരള കോൺഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാൽ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ നിലവിലുള്ളു. അത് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്ന് പിസി തോമസ് പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്.10 സീറ്റിൽ തന്നെ മത്സരിക്കണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനും പാർട്ടി ചെയർമാൻ പി ജെ ജോസഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.