റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്കിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യ -യു എസ് വ്യപാര കരാർ വീശദീകരിക്കാൻ വിളിച്ച യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത യെന്നും ,മേക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും എഎക്സിൽ കുറിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം വിശദീകരിക്കുമെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി.ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൻറെ ചട്ടക്കൂട് പ്രഖ്യാപിച്ചതിന് പിന്നാലെ വിളിച്ച വാർത്ത സമ്മേളനത്തിൽ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് യുഎസിന് ഇളവ് നൽകില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി, സുഗന്ധ വ്യഞ്ജനങ്ങൾ, ചായ കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, കൈതച്ചക്കതുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറുമെന്ന് അറിയിച്ചു.