Headlines

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം വൈകുന്നതിൽ CPIM ഇടപെടൽ, വിശ്വാസി സമുഹത്തിന് ആശങ്കയുണ്ട്; സണ്ണി ജോസഫ്

ശബരിമലകൊള്ള കേസിലെ പ്രതികൾ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപെടുന്നുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. കുറ്റപത്രം സമർപ്പിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. എത്ര സ്വർണ്ണം മോഷ്ടിക്കപെട്ടുഎന്ന് നിർണയിക്കുന്നതിൽ കാലതാമസം വരുന്നു.അന്വേഷണം വൈകുന്നതിൽ CPIM ൻ്റെ ഇടപെടൽ നടക്കുന്നുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു.കുഞ്ഞിക്കൃഷണനെ പെട്ടെന്ന് പുറത്താക്കിയ CPIM സ്വർണ്ണകൊള്ള കേസ് പ്രതികൾക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. താല്ക്കാലിക കുറ്റപത്രം പോലും സമർപ്പിക്കാത്തതാണ് ജാമ്യം ലഭിക്കുന്നത്. അന്വേഷണത്തിൽ പൂർണ തൃപ്തിയില്ല. അന്വേഷണത്തിൻ്റെ. പുരോഗതിയിൽ വിശ്വാസി സമുഹത്തിന് ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.