
തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി; കൃത്യം നടത്തിയത് അനീഷയെന്ന് FIR
തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി. 2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ…