നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്
ആലപ്പുഴ ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറു വേദനയേ തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്.പ്രാഥമിക പരിശോധനയിൽ തന്നെ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം യുവതി നിരസിച്ചു. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി….
