‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യയ്ക്ക് എന്നെ 100% വിശ്വസിക്കാം’; ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ്. ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി അനുബന്ധിച്ച് ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിലാണ് ട്രംപ് സംസാരിച്ചത്. നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും തന്റെ സുഹൃത്താണെന്നും പറഞ്ഞ ട്രംപ് ഇന്ത്യക്ക് തന്നെ 100 ശതമാനം വിശ്വസിക്കാം എന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഏത് ആവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാം. സെർജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ…
