രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ : പ്രധാനമന്ത്രി

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യം സമ്പൂർണ ലോക്ക് ഡൗണാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നമ്മുടെ പൗരന്മാരുടേയും കുടുംബത്തിന്റെയും സുരക്ഷ മാനിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച്ചയാണ് ലോക്ക് ഡൗണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഷുഗർ, പൈൽസ്, മൂത്രാശയ അസുഖങ്ങൾ പൂർണമായി മാറ്റിയെടുക്കാം ആയുർവേദത്തിലൂടെ

1. ഷുഗർ മൂന്നു മാസത്തെ മരുന്ന് കൊണ്ട് മരുന്നില്ലാതെ ജീവിക്കാം. ഷുഗർ സംബന്ധമായ മറ്റുള്ള എല്ലാ അസുഖങ്ങളും പൂർണ്ണമായി മാറിക്കിട്ടുന്നു. 2. പൈൽസ് എത്ര പഴകിയതും 75 ദിവസത്തെ മരുന്നുകൊണ്ട് പൂർണ്ണമായി മാറ്റിക്കൊടുക്കുന്നു. കെ ആർ ആയുർവേദിക് പാരമ്പര്യ വൈദ്യശാല നാട്ടുവൈദ്യൻ. 3. മൂത്രാശയ അസുഖങ്ങൾ കിഡ്‌നിയിലോ സിദ്ധാശയത്തിലോ മൂത്ര സഞ്ചിയിലോ ഉള്ള കല്ലുകൾ പൂർണ്ണമായി മാറ്റിക്കൊടുക്കുന്നു. വയറ്റിൽ പുണ്ണ്, മൂത്രത്തിൽ പഴുപ്പ് എന്നീ രോഗങ്ങളും മാറ്റിയെടുക്കാം. എത്ര പഴകിയതും. വൈദ സംബന്ധമായ അസുഖത്തിന് മരുന്നുകൾ ലഭ്യമാണ്….

Read More

മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി, ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെ മറികടക്കാൻ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുന്നതടക്കമുള്ള നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത മൂന്ന് മാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അധിക ചാർജ് ഈടാക്കില്ല. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. 2018-19ലെ ആദായ നികുതി…

Read More

കൊവിഡ്-19: ലോകാരോഗ്യ സംഘടന ഇന്ത്യയെ പ്രശംസിച്ചു

കൊറോണ വൈറസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടി ഇന്ത്യ തുടരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണയുടെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ. റയാന്‍ പറഞ്ഞത്, ചൈനയെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും അത്രത്തോളം കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണ്ണയിക്കപ്പെടുമെന്നുമാണ്. പൊതുജനാരോഗ്യ തലത്തില്‍ ഇന്ത്യ കര്‍ശനമായ നടപടി തുടരേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് കില്ലര്‍…

Read More

കൊവിഡ് 19: മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര സ്വയം ഐസൊലേഷനിൽ

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര സ്വയം ഐസൊലേഷനിൽ. സങ്കക്കാര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ താൻ സർക്കാർ നിർദ്ദേശം അനുസരിച്ച് സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു എന്ന് താരം അറിയിച്ചു. ഒരു ടിവി ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് സങ്കക്കാര ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇംഗ്ലണ്ടിലെ മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായ അദ്ദേഹം തിരികെ എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തെ പരിശോധിക്കുകയും സ്വയം…

Read More

കോവിഡ് ഭീഷണിയില്‍ കുരുങ്ങി ദക്ഷിണാഫ്രിക്കന്‍ ടീം

ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കെത്തിരെ കോവിഡ് 19 ഭീഷണിയ്ക്ക് വിധേയരായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍ ആ സമയം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും തങ്ങിയതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ കനിക കപൂര്‍ തങ്ങിയ ഹോട്ടലിലാണ് ദക്ഷിഫ്രിക്കന്‍ ടീമും താമസിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഹോട്ടല്‍ ലോബിയില്‍ വെച്ച് കനിക നിരവധി അതിഥികളോട് സംസാരിച്ചതായും, വിരുന്നൊരുക്കിയതായുമാണ് റിപ്പോര്‍ട്ട്. ലഖ്നൗ…

Read More

പശ്ചിമ ബം​ഗാളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. പശ്ചിമ ബെംഗാളില്‍ ചൊവ്വാഴ്ച രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ യു.കെയില്‍ നിന്നും മറ്റെരാൾ ഈജിപ്തില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയതാണ്. ഇവര്‍ ഇപ്പോള്‍ ബേലീഘാട ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ആദ്യ പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തില്‍ ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്….

Read More