ഇന്നും ശക്തമായ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. (kerala rains yellow alert in 10 districts) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി പെയ്തത് ശക്തമായ മഴയാണ്.തിരുവനന്തപുരത്ത് മലയോരമേഖലകളിലും നഗരപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു….

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്‍കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിക്കും. (supreme court will consider pinarayi vijayan’s plea today) ജസ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ ഇതിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും,…

Read More

അക്ഷരമധുരം നുണയാന്‍ കുരുന്നുകള്‍; ഇന്ന് വിജയദശമി

ഇന്ന് വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്നത് വിജയദശമി ദിവസമായ ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. (today is vijaya dashami ezhuthiniruthu) കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിനമാണ് വിജയദശമി. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകും. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരാന്‍…

Read More

യൂറോപ്യൻ രാജ്യങ്ങൾ തളർന്നു പോകുന്നു; യുക്രെയ്നെ സഹായിച്ചിട്ടും പ്രതിഫലമായി ഒന്നും കിട്ടിയില്ലെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ യുക്രെയ്ൻ–റഷ്യ യുദ്ധം അനന്തമായി നീളുമ്പോൾ സമാധാനത്തിനായി കരാറിൽ ഏർപ്പെടാൻ യുക്രെയ്നു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. യുദ്ധം പരിഹരിക്കാൻ യുക്രെയ്ൻ‍ ആഗ്രഹിക്കണം എന്ന് ഓവൽ ഓഫിസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “റഷ്യ ഒരു വലിയ യന്ത്രമാണ് – അവർ മുന്നോട്ട് കുതിക്കുന്നു. അവർ വലിയൊരു ഭൂമി പിടിച്ചെടുത്തു” ട്രംപ് അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ റഷ്യയ്ക്ക് മുൻതൂക്കമുണ്ടെന്നും ട്രംപ് പരസ്യമായി സമ്മതിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസികിയുമായി ചൊവ്വാഴ്ച ട്രംപിന്റെ പ്രതിനിധി ചർച്ച നടത്തിയിരുന്നു….

Read More

ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുക്കാൻ കൊലപാതകം; ഭാര്യ നീതുവും ബന്ധുവായ കാമുകനും ജാർഖണ്ഡ് പൊലീസിന്റെ പിടിയിൽ

റാഞ്ചി ∙ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ മോഷണത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്. റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരനായിരുന്ന…

Read More