സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി സംഘർഷം; യുവാവിന് ഗുരുതര പരുക്ക്
പോത്തൻകോട് ∙ സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി ബേക്കറിയിൽ സംഘർഷം. ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരുക്കേറ്റു. പോത്തൻകോട് നന്നാട്ടുകാവിൽ വാടകയ്ക്കു താമസിക്കുന്ന അനീഷിനാണ്(26) തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ഏറ്റുമുട്ടലിനിടെ ബേക്കറി ഉടമ ഷാഹുൽ ഹമീദിനും പരുക്കേറ്റു. ഞായറാഴ്ച രാത്രി 9ന് മേലെമുക്കിലെ ബേക്കറിയിലായിരുന്നു സംഭവം. കടയിലെത്തിയ അനീഷ് തന്റെ സ്കൂട്ടറിലെ തകരാർ പരിഹരിക്കാൻ ബേക്കറിയിൽ ഇരുന്ന കത്തി എടുത്തു. ഇതു ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്യുകയും അനീഷുമായി സംഘർഷമുണ്ടാകുകയും ചെയ്തതായി…
