പുറത്താക്കേണ്ട സസ്പെൻഷൻ മതി!അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ സുപ്രധാന മാറ്റത്തിന് JPC ശുപാർശ
അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യൽ ഭേദഗതിയിൽ ഇളവ്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാന മാറ്റത്തിന് ജെപിസി ശുപാർശ ചെയ്തു. സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് സസ്‌പെൻഷൻ പകരം നടപടി മതിയെന്ന് ജെപിസി ശുപാർശ. കുറ്റവിമുക്തരാക്കപ്പെട്ടാൽ സസ്പെൻഷൻ സ്വയമേവ പിൻവലിക്കപ്പെടും. കേസ് തീർപ്പാക്കുന്നതിന് മുൻപ് കർശന നടപടി ഉചിതമല്ല എന്ന് ജെപിസി വിലയിരുത്തൽ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അറസ്റ്റിലായി 30…
