
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ‘നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യും’; സണ്ണി ജോസഫ്
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൃശൂരില്‍ മാല്‍ പ്രാക്ടീസ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും വ്യക്തമാക്കി. നിയമപരമായും രാഷ്ട്രീയമായും വിഷയം കൈകാര്യം ചെയ്യും. ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രതിഷേധിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍…